പേരാമ്പ്ര ബ്ളോക്കിൽ സേവനത്തിൽ നിന്നും വിരമിച്ച് കേരള സഹകരണ പെൻഷൻ ബോർഡ് വഴി പെൻഷൻ ലഭിച്ച ആദ്യ പെൻഷണറായ ശ്രീമതി. ഏലിയാമ്മ ജോസഫിന് (sec Rd ) സമൃദ്ധിയുടെ അഭിനന്ദനങ്ങൾ ... ഈ ഒരു പദ്ധതി ആനുകൂല്യം ഈ സെക്രട്ടറിയ്ക്ക് നേടാനായതിൽ വ്യക്തിപരമായ സന്തോഷവും കൂടിയുണ്ട് .. 2007/2009 കാലഘട്ടത്തിൽ പെൻഷൻ പദ്ധതിയിൽ ചേർക്കാനും തുടർന്നു വിരമിച്ച ശേഷം ഒരു നിയോഗമെന്നോണം സമൃദ്ധി വഴി പെൻഷൻ രേഖകൾ തയ്യാറാക്കി നൽകാനും എനിക്ക് സാധിചത് ശ്രീമതി. ഏലിയാമ്മ ജോസഫ് ഓർഡർ ലഭിച്ച വിവരം അറിയിച്ച കൂട്ടത്തിൽ പരാമർശിച്ചത് ഏറെ സന്തോഷ പ്രദമായി ..... നല്ലൊരു തുക തന്നെ പെൻഷൻ അനുവദിച്ച ബോർഡിനു നന്ദിയും അറിയിക്കുന്നു
District camp
സമൃദ്ധി കൺസൾട്ടൻസി സർവ്വീസസ്സ് ആന്റ് സൊല്യൂഷൻസ്സ് സ്ഥാപനത്തിന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തിൽ ക്യാംപ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു. പ്രാഥമിക സഹകരണ സംഘം ജീവനക്കാരുമായി ബന്ധപ്പെട്ട സേവനവിഷയങ്ങളിൽ വരുന്ന, ശമ്പള നിർണ്ണയം, ഗ്രേഡ് നിർണ്ണയം, പ്രൊമോഷൻ, നിയമന സംമ്പന്ധമായ കാര്യങ്ങൾ ,സെവനപുസ്തകം തയ്യാറാക്കൽ , പെൻഷൻ അംഗത്വം, അംഗത്വം ആക്റ്റിവേഷൻ, പെൻഷൻ ഡോക്കറ്റ് തയ്യാറാക്കൽ, സഹകരണ വെൽഫെയർ ബോർഡിൽ അംഗത്വം, മറ്റു ക്ഷേമകാര്യങ്ങൾ, കൂടാതെ കൂടാതെ ജീവനക്കാരും, ഭരണസമിതിയും ആവശ്യപ്പെടുന്നമറ്റു കാര്യങ്ങൾ എന്നിവക്ക് കൾസൾട്ടൻസി നൽകുന്നു. മേൽ പരാമർശിത കാര്യങ്ങളിൽ ക്ലാസ്സുകൾ വേണ്ടവർക്ക് ആയതിനും സൌകര്യം ചെയ്തുനൽകുന്നു. ക്ഷീരമേഖലയിലെ പരിചയസമ്പന്നതയിൽ നിന്നും ആ മേഖലയിലെ വിവിധ വിഷയങ്ങളെ സംമ്പന്ധിക്കുന്നകർഷകർ ആവശ്യപ്പെടുന്ന വിഷയങ്ങൾക്കും വേണ്ട ഉപദേശനിർദ്ദേശങ്ങൾ നൽകുന്നു. വിവിധ വിഷയങ്ങളിൽ വിദഗ്ദർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. സംഘം ജീവനക്കാർക്കായി ഓൺലൈൻ ഉൾപ്പടെ കാഷ്ബുക്ക് തയ്യാറാക്കുന്നതിനും ബാലൻസ് ഷീറ്റ് വരെ എടുക്കുന്നതിനും മതിയായ പരിശീലനം വിദഗ്ദരെകൊണ്ട് എടുപ്പിക്കുന്നതിന...
